നിപ: 9 സാമ്പിളുകൾ നെഗറ്റീവ്; 2023 ൽ കണ്ടെത്തിയ അതേ വകഭേദമെന്ന് ആരോഗ്യ മന്ത്രി

Jaihind Webdesk
Monday, July 22, 2024

 

മലപ്പുറം: നിപ പരിശോധനയിൽ 9 സാമ്പിളുകൾ നെഗറ്റീവ്. തിരുവനന്തപുരത്തെ 4 പേരുടെ ഫലം വന്നിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. 15 പേർ ആശുപത്രികളിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ ഉണ്ട്. 406 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നും 194 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. കേരളത്തിൽ 2023 ൽ കണ്ടെത്തിയ വൈറസുകളുടെ അതേ വകഭേദം ആണ് ഇപ്പോഴും കണ്ടെത്തിയിട്ടുളളതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.