നിപ ബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു, 214 പേർ നിരീക്ഷണത്തില്‍

 

മലപ്പുറം: നിപ രോഗം ബാധിച്ച പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ രോഗബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സാഹചര്യം വിലയിരുത്താൻ മലപ്പുറത്ത് ഇന്ന് വീണ്ടും യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 09 മണിക്കാണ് യോഗം ആരംഭിക്കും.

Comments (0)
Add Comment