തിരുവനന്തപുരം: മലപ്പുറത്ത് നിപ വെെറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവെന്ന് മന്ത്രി വീണാ ജോർജ്. ഇതുവരെ പുറത്തു വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. അതേസമയം ക്വാറന്‍റീനിൽ ഉള്ളവർ 21 ദിവസം തുടരണമെന്നും മന്ത്രി അറിയിച്ചു.
460 പേരാണ് ഇതുവരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടിരിക്കുന്നത്. പുതുതായി 54 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ ബാധിച്ച് മരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്.