NIPAH| നിപ: 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍

Jaihind News Bureau
Monday, July 7, 2025

യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 209 പേരാണുള്ളത്. ഇതില്‍ 12പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ അടക്കം സാമ്പിളുകള്‍ വരും ദിവസം പരിശോധിക്കും. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്.

അതേ സമയം സംസ്ഥാനത്താകെ 461 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരുമാണുള്ളത്. 27 പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ളവരെല്ലാം ക്വാറന്റീനിലാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. രണ്ട് രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗസാധ്യതയുണ്ടാകാനുള്ള ഈ കാലയളവ് വളരെ വളരെ പ്രാധാന്യമുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.