റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു

Friday, June 21, 2024

 

മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി മലപ്പുറം തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം. പിന്നാലെ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. വൈലത്തൂർ അബ്ദുൽ ഗഫൂറിന്‍യും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീടിന്‍റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ആസ്യ (51) ആണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് ഇവർ കുഴഞ്ഞുവീണത്.