NILAMBUR | 263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വന്‍ഷനുകള്‍ യു ഡി എഫ് പ്രചാരണ രംഗത്ത് സജീവം

Jaihind News Bureau
Friday, May 30, 2025

263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വന്‍ഷനുകള്‍ നടത്തി യു ഡി എഫ് പ്രചാരണ രംഗത്ത് സജീവമായി. ബൂത്ത് കണ്‍വന്‍ഷനുകളുടെ ഉദ്ഘാടനം എടക്കര പായിമ്പാടം 93-ാം നമ്പര്‍ ബൂത്തില്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വഹിച്ചു. ജനങ്ങളെ എല്ലാ നിലയിലും ദൂരിതത്തിലേക്ക് തള്ളിയിട്ട ഇടത് സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലമ്പൂരിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതെന്ന് കെ പി സി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു .

വീടുകള്‍ കയറി നടത്തുന്ന അഭ്യര്‍ഥന കത്തിന്റെ വിതരണം ശങ്കരംകുളത്തെ ഉമ്മത്തൂര്‍ ഹമീദിന്റെ വീട്ടില്‍ കത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതല്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് യു ഡി എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്നത്. ആര്യാടന്‍ ഷൌക്കത്തിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഫ് പ്രവര്‍ത്തകരും നേതാക്കളും