നിലമ്പൂരിന്റെ രണ്ട് അഭിമാനങ്ങളാണ് നിലമ്പൂര്‍ തേക്കും ആര്യാടനുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കാതലും കരുത്തും ഒന്നിച്ചവയാണ് രണ്ടും. അതുകൊണ്ടു തന്നെ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ അത്ഭുതങ്ങളും അതിശയങ്ങളുമില്ല. വിജയത്തെക്കുറിച്ച് ആശങ്കകളുമില്ല. ഒന്‍പതു വര്‍ഷത്തെ പിണറായി ദുര്‍ഭരണത്തിന്റെ വിലയിരുത്തലിന് നിലമ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫ് തയ്യാറായിക്കഴിഞ്ഞു.
ഇനി അങ്കത്തട്ടിലേക്ക്….
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ്. പാലക്കാട് സംഭവിച്ചതു പോലെ തന്നെ എല്‍ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടും. കേരളത്തിലെ ജനങ്ങള്‍ നിലമ്പൂരിനെ ഉറ്റു നോക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കുന്ന അവസാന ഉപതെരഞ്ഞെടുപ്പാണിത്. ബി.ജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതെ എല്‍ഡിഎഫിന് പരോക്ഷ പിന്തുണ നല്‍കിയാല്‍ പോലും നിലമ്പൂരില്‍ യുഡിഎഫ് വന്‍ മാര്‍ജിനില്‍ തന്നെ വിജയിക്കും. ജനങ്ങള്‍ ഈ സര്‍ക്കാരിനെ കൊണ്ട് അത്രത്തോളം പൊറുതി മുട്ടിയിരിക്കുന്നു-രമേശ് ചെന്നിത്തല.