നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ; സര്‍ക്കാര്‍ ഭരണത്തിന്റെ പ്രതിഫലനം മാത്രം, വിലയിരുത്തലാവില്ലെന്ന് എം വി ഗോവിന്ദന്‍

Jaihind News Bureau
Sunday, May 25, 2025

കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദന്‍. എല്‍ ഡി എഫ് താഴെ തട്ടില്‍ മുതല്‍ സജ്ജമാണെന്നും വന്‍ വിജയം നേടുമെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവില്ല. നാല് വര്‍ഷത്തെ ഭരണത്തിന്റെ പ്രതിഫലനം ആകുമന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

നിലമ്പൂരില്‍ രാജിവച്ച പി വി അന്‍വര്‍ യു ഡി എഫിന് വേണ്ടി എല്‍ ഡി എഫിനെ ഒറ്റു കൊടുത്തതായി ഗോവിന്ദന്‍ ആരോപിച്ചു. യു ഡി എഫിന് വേണ്ടി നെറി കെട്ട പണിയാണ് അന്‍വര്‍ എടുത്തത്. യൂദാസന്റെ പനിയാണ് അന്‍വര്‍ ചെയ്തത് . എന്നാല്‍ എല്‍ ഡി എഫ് ഇതിനെയൊക്കെ അതിജീവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിലമ്പൂരില്‍ ഇടതു മുന്നണി പ്രചാരണം തുടങ്ങിയതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പ്രാഥമിക ആലോചനകള്‍ നടക്കുന്നതായും എല്‍ഡിഎഫുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയ സാധ്യതയും പരിഗണിച്ചാവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുക. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിയ്ക്ക് അനുകൂലമാണെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു.

ഇടതുമുന്നണിയെ തകര്‍ക്കാന്‍ എല്ലാവലതു മുന്നണിയും ഒന്നിച്ച് പ്രതിലോമ പ്രവര്‍ത്തനം നടത്തുന്നതായി വിജയരാഘവന്‍ ആരോപിച്ചു. യുഡിഎഫിന്റെ അവകാശവാദങ്ങള്‍ ഫലം വരുമ്പോള്‍ പൊളിയും. നിലമ്പൂരില്‍ പി വി അന്‍വര്‍ ഫാക്ടറല്ല. വ്യക്തിയ്ക്കല്ല വോട്ട് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.