നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അല്ലാതേതൊരു മത്സരത്തിനു പ്രസക്തിയില്ല്. മറ്റുചിലര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് പ്രതികരിക്കുവാന്‍ ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലമ്പൂരില്‍ യുഡിഎഫ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. നിലവിലുള്ള ഭരണത്തിനെതിരെയുള്ള കാറ്റാണ് വീശുന്നതെന്നും സംസ്ഥാനത്തെ ഭരണ മാറ്റത്തിന് മുന്‍പേയുള്ള തെരഞ്ഞെടുപ്പാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.