നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എകെജി സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥആനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് എം സ്വരാജിനെ നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുന്നത്.
നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് നേരത്തെ തൃപ്പൂണിത്തുറ എംഎല്‍എ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും എം സ്വരാജ് യുഡിഎഫിനോട് പരാജയപ്പെട്ടിരുന്നു. നിലമ്പൂര്‍ മണ്ഡലത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനിടയിലാണ് എം സ്വരാജ് സ്ഥാനാര്‍ത്ഥിയായത്.