നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. ആര്‍എസ്എസ് ബന്ധ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അതിരൂക്ഷ വിമര്‍ശനമുണ്ടായത്. എംവി ഗോവിന്ദന്റെ പേര് പറഞ്ഞാണ് വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹം നട്തതിയ ആര്‍എസ്എസ് പരാമര്‍ശം തോല്‍വിക്ക് ആക്കം കൂട്ടിയെന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രസ്താവന വര്‍ഗീയ ചേരിതിരിവുണ്ടാക്കിയെന്നും സമിതിയില്‍ വിമര്‍ശനമുണ്ട്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഭൂമികുലുക്കവും ഉരുള്‍ പൊട്ടലും ഒന്നിച്ചനുഭവിക്കുകയാണ് സിപിഎം. കനത്ത പരാജയത്തിലും വോട്ട് ചോര്‍ച്ചയിലും സിപിഎം അണികള്‍ വളരെ അസ്വസ്ഥരാണ്. പതിവ് അച്ചടക്ക രീതികള്‍ വിട്ട് ആ അസ്വസ്ഥതകള്‍ പാര്‍ട്ടിഇരുമ്പു മറ ഭേദിച്ച് പുറത്തു വരുന്നതും രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയ്ക്ക് ജില്ലാതലങ്ങളില്‍ പോലും രൂക്ഷ വിമര്‍ശനം അതും പരസ്യമായി പ്രകടിപ്പിക്കുന്നത് ആ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ വെളിപ്പെടുത്തുന്നതാണ്.