NILAMBUR| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു; വഴിതെളിക്കുക വഴിക്കടവ് പഞ്ചായത്ത്

Jaihind News Bureau
Monday, June 23, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആദ്യം വോട്ട് എണ്ണുന്നത് യുഡിഎഫിന്് സ്വാധീനമുള്ള ബൂത്തുകളിലാണ്. വഴിക്കടവില്‍ നിന്നാകും വിധിക്കായി വഴിതെളിക്കുക. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലെ ലീഡ് നിലയില്‍ നിന്നും തന്നെ വിജയിയെ അറിയാന്‍ സാധിക്കുമെന്ന്് സാരം. യുഡിഎഫാകട്ടെ, ആയിരം വോട്ട് ഭൂരിപക്ഷം ആദ്യ റൗണ്ടില്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് ഈ റൗണ്ടില്‍ തങ്ങള്‍ പിന്നിലായിരിക്കുമെന്ന് തന്നെയാണ് പറയുന്നത്.

അതേസമയം, പോസ്റ്റല്‍ ബാലറ്റിന്റെ സ്‌ട്രോങ് റൂം 7:30 യ്ക്ക് തന്നെ തുറന്നിരുന്നു. കൃത്യം 6 മണിക്ക് തന്നെ ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണലും ആരംഭിച്ചു. വഴിക്കടവില്‍ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ശക്തമായ സ്വാധീനമുള്ളതിനാല്‍, ആദ്യ മൂന്ന് റൗണ്ടില്‍ മാത്രം മൂവായിരം വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മണ്ഡലത്തില്‍ പതിനായിരം വോട്ട് ഭൂരിപക്ഷം യുഡിഎഫ് ക്യാംപ് ഉറപ്പിക്കുന്നുണ്ട്.