OOMMEN CHANDY| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്ത് ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കും

Jaihind News Bureau
Friday, May 30, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് അനുഗ്രഹം തേടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ ഇന്ന് സന്ദര്‍ശിക്കും.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറ ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കുക. തുടര്‍ന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രാര്‍ത്ഥന നടത്തും.