NILAMBUR| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് ഇനി 9 നാള്‍; പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ്

Jaihind News Bureau
Tuesday, June 10, 2025

വോട്ടെടുപ്പിന് ഒന്‍പത് നാള്‍ മാത്രം ബാക്കി നില്‍ക്കേ നിലമ്പൂരില്‍ പ്രചരണ ചൂടേറുകയാണ്. പ്രചരണം കൊഴുക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്.

ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പര്യടന പരിപാടി തുടരുകയാണ്. ചുങ്കത്തറ പഞ്ചായത്തിലെ മാമ്പൊയിലില്‍ പി കെ കുഞ്ഞാലികുട്ടി ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് അമരമ്പലം പഞ്ചായത്തില്‍ നടക്കുന്ന പര്യടന സമാപനം മുനവ്വറലി ശിഹാബ് തങ്ങള്‍ പൊട്ടിക്കല്ലില്‍ ഉദ്ഘാടനം ചെയ്യും. അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് മലപ്പുറത്ത് ചേരും.