കൊവിഡ് പ്രതിരോധം ; പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും

Jaihind Webdesk
Monday, April 26, 2021

ചണ്ഡീഗഢ് : കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ. ഇതിന്‍റെ ഭാഗമായി രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏർപ്പെടുത്തി. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. വെളളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ ലോക്ക്ഡൗണും ഏർപ്പെടുത്തി.

ലോക്ക്ഡൗണ്‍, കര്‍ഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. പഞ്ചാബില്‍ 76 പേർക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇന്ന് 6,980 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.