ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്; നാട് കടത്തുന്നത് ആറ് മാസത്തേക്ക്

Jaihind Webdesk
Wednesday, March 13, 2024

തൃശൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്.  ചാലക്കുടിയില്‍ പോലീസ്  ജീപ്പ് തകര്‍ത്ത നിധിന്‍ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവിട്ടത്. ആറ് മാസത്തേക്ക് നാട് കടത്താനാണ് ഉത്തരവ്.  ഡിഐജി അജിതാ ബീഗത്തിന്‍റേതാണ് ഉത്തരവ്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്‍റാണ് നിധിന്‍ പുല്ലന്‍.  ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ വിവിധ സ്റ്റേഷനുകളില്‍ നാലു കേസുകളില്‍ പ്രതിയായിരുന്നു നിധിന്‍ പുല്ലന്‍. ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഡിസംബര്‍ 22ന് ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിധിന്‍ പുല്ലന്‍ പോലീസ് ജീപ്പ് തകര്‍ത്തത്.