സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകൾ എൻ.ഐ.എ പരിശോധിക്കണം: ബെന്നി ബെഹനാൻ എം.പി

Jaihind News Bureau
Monday, September 14, 2020

 

കൊച്ചി: മന്ത്രി ഇ.പി.ജയരാജന്‍റെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നത് സംശയാസ്പദമാണെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. മന്ത്രിയുടെ മകന് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കോഴ ലഭിച്ചുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ ലോക്കർ ഇടപാടിൽ ദുരൂഹത വർധിക്കുകയാണ്.

നിരവധി സി പി എം നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച അഴിമതിപ്പണം കണ്ണൂർ ജില്ലയിലെ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകളിൽ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമുയരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകളിൽ എൻ.ഐ.എ പരിശോധന നടത്തണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

teevandi enkile ennodu para