തീവ്രവാദ ഭീഷണി : കോയമ്പത്തൂരില്‍ എൻഐഎ റെയ്ഡ്

Jaihind Webdesk
Thursday, August 29, 2019

തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ്. വീടുകളും, ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന്, അർധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്‌നാടിന്‍റെ പടിഞ്ഞാറൻ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമേ കർണാടകം, ആന്ധ്ര, പുതുച്ചേരി ദില്ലി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.