വ്യാജതോക്കുകളുമായി 5 പേർ പിടിയിലായ സംഭവം : എൻഐഎ അന്വേഷണം തുടങ്ങി

Jaihind Webdesk
Saturday, September 4, 2021

തിരുവനന്തപുരം : വ്യാജ ലൈസൻസും തോക്കുകളുമായി 5 പേർ പിടിയിലായ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം തുടങ്ങി. പ്രതികളെ ചോദ്യം ചെയ്തു. വ്യാജ തോക്ക് ലൈസൻസ് തയാറാക്കി നൽകുന്ന റാക്കറ്റു‍മായി ഇവർക്കു ബന്ധമുണ്ടെന്ന സൂചനയും എൻഐഎക്കു ലഭിച്ചു. പ്രതികൾക്കു തീവ്രവാദ ബന്ധമുണ്ടോ എന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.

ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നും കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയെന്നും കരമന പൊലീസ് പറഞ്ഞു. കോടതി റിമാൻ‍ഡ് ചെയ്ത പ്രതികളുടെ കസ്റ്റഡി കാലാവധി 14 ദിവസമാണ്. കശ്മീരിലെ രജൗരി ജില്ലക്കാരായ ഷൗക്കത്തലി, മുഷ്താഖ് ഹുസൈൻ, ഷുക്കൂർ അഹമ്മദ്, മുഹമ്മദ് ജാവേദ്, ഗുൽ‍സമൻ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം കശ്മീരിലേക്കു പോകും.