എന്‍ഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരന്‍ അറസ്റ്റില്‍

Monday, October 2, 2023


എന്‍ഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാന്‍ ആണ് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്ക് ഒപ്പം കൂടുതല്‍ പേര്‍ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.