മലിനീകരണം : ഫോക്‌സ് വാഗന് 500 കോടി രൂപ പിഴ; നടപടി മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമം കാട്ടിയതിന്

വാഹന നിർമ്മാണ കമ്പനിയായ ഫോക്‌സ് വാഗന് 500 കോടി രൂപ പിഴ. ദേശീയ ഹരിത ട്രിബ്യുണലിന്‍റേതാണ് ഉത്തരവ്. നിലവാരം ഇല്ലാത്ത ഉപകരണങ്ങൾ വാഹനങ്ങളിൽ ഉപയോഗിച്ച് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിയതിനാണ് പിഴ വിധിച്ചത്.

ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയാണ് ഹരിത ട്രൈബ്യൂണലിന്‍റെ നടപടി. രണ്ടു മാസം കൊണ്ട് പിഴത്തുക അടയ്ക്കണമെന്നാണ് ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. ഗുരുതരമായ പരിസ്ഥിതി നഷ്ടമുണ്ടാക്കുന്നതാണ് ഫോക്‌സ് വാഗന്‍റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് പണം കെട്ടിവയ്‌ക്കേണ്ടത്.

Comments (0)
Add Comment