നിർബന്ധിത പണപ്പിരിവ് പാടില്ല; സാലറി ചലഞ്ചിനെതിരെ  കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷൻ

Jaihind News Bureau
Wednesday, April 1, 2020

തിരുവനന്തപുരം:   സാലറി ചലഞ്ചിന്‍റെ  പേരിലുള്ള നിർബന്ധിത പണപ്പിരിവിനെതിരെ  കോടതിയെ സമീപിക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ. നിർബന്ധിത പണപ്പിരിവ് സർക്കാർ ജീവനക്കാരുടെ ആത്മവീര്യം തകർക്കുമെന്നും അസോസിയേഷന്‍ ആരോപിച്ചു.

അതേസമയം സാലറി ചലഞ്ച് നിർബന്ധമാക്കാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചർച്ച ചെയ്യണം. സാലറി ചാലഞ്ചിന് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻപും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ഒരുപാട് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.