എഫ്.ഐ.ആര്‍ റദ്ദാക്കണം, ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക്‌

Jaihind Webdesk
Friday, October 6, 2023

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭീര്‍ പുര്‍കായസ്ത, എച്ച് ആര്‍ മേധാവി , അമിത് ചക്രബര്‍ത്തി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായിട്ടാണ് അറസ്റ്റെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മയുടെ ബെഞ്ചിന് മുന്‍പില്‍ അറിയിച്ചു. കേസ് ഇന്ന് തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.

യുഎപിഎ ചുമത്തിയതും എഫ്ഐആറും റദ്ദാക്കുക എന്നതാണ് പ്രധാനമായും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ കോടീശ്വരന്‍ നെവില്ലേ റോയ് സിംഗത്തില്‍ നിന്നും പണം കൈപ്പറ്റി ലചൈനീസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്ത കൊടുത്തുവെന്നാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള ആരോപണം. മൂന്നാം തീയതിയാണ് ന്യൂസ് ക്ലിക്ക് മേധാവികളെ അറസ്റ്റു ചെയ്തത്.