
കൊച്ചി മറൈന്‍ ഡ്രൈവില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈന്‍ ഡ്രൈവ് വോക്ക്വേയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം ആണ്‍കുഞ്ഞിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൃതദേഹത്തിന് എത്രമാത്രം പഴക്കമുണ്ടെന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് എറണാകുളം സെന്‍ട്രല്‍ എ.സി.പി അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മറൈന്‍ ഡ്രൈവിന് സമീപത്തെ ഫ്‌ലാറ്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സമീപ പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.