ദുബായ് വിമാനത്താവളങ്ങളില്‍ പുതുവര്‍ഷ യാത്രാ തിരക്ക്​ ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്നു

Jaihind News Bureau
Tuesday, December 30, 2025

ദുബായ് ​: വിമാനത്താവളങ്ങളില്‍ ക്രിസ്സ്മസ് അവധിയ്ക്ക് പിന്നാലെ പുതുവര്‍ഷ യാത്രാ തിരക്കും വര്‍ധിച്ചു. ദുബായിലേക്കുള്ള യാത്രക്കാരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് ഗണ്യമായി വര്‍ധിച്ചതോടെയാണിത്. ലോകാത്ഭുതമായ ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പടെയുള്ള യുഎഇിലെ പുതുവര്‍ഷ വെടിക്കെട്ടും ആഘോഷങ്ങളും ഏറെ പ്രസിദ്ധമാണ്. അതിനാല്‍ , ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ടൂറിസ്റ്റുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.

യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് എമിഗ്രേഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ ഒരുക്കങ്ങളും പ്രവര്‍ത്തനങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി നേരിട്ടെത്തി വിലയിരുത്തി. ദുബായ് പൊലീസ്, ദുബായ് കസ്റ്റംസ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍, വിമാനക്കമ്പനികളുടെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തിരക്ക് നിയന്ത്രിക്കാനുള്ള ഏകോപനം പൂര്‍ത്തീയാക്കി.

REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU