യുഎഇയില്‍ ജനുവരി ഒന്നിന് പുതുവര്‍ഷ പൊതുഅവധി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 2’വര്‍ക്ക് ഫ്രം ഹോം’

Jaihind News Bureau
Thursday, December 11, 2025

യുഎഇയില്‍ ജനുവരി 1 ന് പുതുവര്‍ഷ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ -സ്വകാര്യ മേഖലയ്ക്കാണ് അവധി ബാധകുക. അതേസമയം, ജനുവരി 2 ന് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. നിലവില്‍ , സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ജനുവരി 2 വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക. സര്‍ക്കാര്‍ സേവനങ്ങളുടെ അത്യാവശ്യമായ തുടര്‍ച്ച ഉറപ്പാക്കുന്നതിനായാണ് , റിമോട്ട് വര്‍ക്ക് സംവിധാനം പ്രഖ്യാപിച്ചത്. എന്നാല്‍, 2026 ജനുവരി ഒന്നിന് വ്യാഴാഴ്ച സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ലഭിക്കും. അതേസമയം, ഈ അവധിക്കാലത്ത് സുഗമമായ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് യുഎഇ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.