പുതുവര്‍ഷ ആഘോഷം; ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ; അനിൽ കാന്ത് ഐപിഎസ്

Jaihind Webdesk
Monday, December 19, 2022

കോട്ടയം: പുതുവര്‍ഷ ആഘോഷത്തിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്. ഇതിൻ്റെ ഭാഗമായുള്ള പരിശോധനാ നടപടികൾ ഊർജിതമാക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതായും, നിലക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി