സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാരിന്റെ ഉത്തരവ്. വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി എടുത്തത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്.
പുതുക്കിയ നിരക്കുകള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതികവിദ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ഏകീകരണം അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. പുതിയ ഉത്തരവോടെ തോന്നിയതു പോലെ പണം ഈടാക്കുന്ന രീതി ഒഴിവാകും.