സ്പ്രിങ്ക്ളറിലെ പുതിയ റിപ്പോർട്ട് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമം : രമേശ് ചെന്നിത്തല

Wednesday, September 1, 2021

 

തിരുവനന്തപുരം : സർക്കാരിനെ വെള്ളപൂശാനാണ് സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട ശശിധരന്‍ നായർ കമ്മിറ്റി റിപ്പോർട്ടെന്ന് രമേശ് ചെന്നിത്തല. കൊവിഡിന്‍റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ വില്‍ക്കാനുള്ള സർക്കാർ തീരുമാനത്തെയാണ് അന്നത്തെ പ്രതിപക്ഷം എതിര്‍ത്തത്. കരാറുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതായിരുന്നു മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട്. ഈ റിപ്പോർട്ട് അട്ടിമറിക്കാന്‍ വേണ്ടിയാണ് ശശിധരന്‍ നായർ കമ്മിറ്റിയെ വെച്ചതെന്ന് വ്യക്തമായി. ശിവശങ്കർ കുറ്റക്കാരനല്ല എന്ന പരാമർശം വിചിത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.