ആഫ്രിക്കന്‍ തേക്ക് ; മികച്ച എഞ്ചിന്‍ ശേഷി : ‘പുതിയ ലുക്കില്‍’ ദുബായ് അബ്ര സര്‍വീസ്

Jaihind News Bureau
Saturday, December 26, 2020

ദുബായ് : ദുബായിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പഴയതുമായ സമുദ്ര ഗതാഗത സേവനമായ അബ്ര, വീണ്ടും നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പരമ്പരാഗത തടിയില്‍ നിര്‍മ്മിച്ച പുതിയ മോഡല്‍, അബ്ര സര്‍വീസ് ദുബായ് ക്രീക്കിലൂടെയാണ് സര്‍വീസ് തുടങ്ങിയത്.

മെച്ചപ്പെട്ട സുരക്ഷ, പാരിസ്ഥിതിക നിലവാരം, മികച്ച എഞ്ചിന്‍ ശേഷി എന്നിവ ഉറപ്പാക്കിയുള്ള സേവനമാണിത്.  റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്ന ആര്‍ടിഎ ആണ്, ഇതിന് ചുക്കാന്‍ പിടിച്ചത്. ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ പുതിയ മോഡല്‍ അബ്ര പുറത്തിറക്കി.