ദേവ തീര്‍ത്ഥിന് പുതുജീവിതം; കെ സുധാകരന്‍റെ സഹായത്തോടെ ഇനി ഇലക്ട്രിക്ക് വീല്‍ ചെയറില്‍ യാത്ര ചെയ്യാം

Jaihind Webdesk
Monday, June 26, 2023

കണ്ണൂര്‍ : ദേവ തീര്‍ത്ഥിന് ഇനി ആശ്വസിക്കാം. കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ സഹായത്തോടെ മാലൂര്‍ സ്വദേശി പതിമൂന്ന് കാരന് ഇനി ആശ്വാസ ജീവിതം. അമ്മ യുടെ ചുമലിലേറി യാത്ര ചെയ്യാതെ ഇലക്ട്രിക്ക് വീല്‍ ചെയറില്‍ സ്വന്തമായി കാഴ്ചകള്‍ കാണാം.
കഴിഞ്ഞ ദിവസം കെപിസിസി അധ്യകഷന്‍ കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ ഉപരോധത്തിലാണ് ദേവ തീര്‍ത്ഥിന്റെ അവസ്ഥ പുറംലോകമറിയുന്നത്. ജന്മനാ കാലിനു സ്വാധീനമില്ലാത്ത കുട്ടിയുമായി നടന്നു നീങ്ങുന്ന അമ്മയെ കെ സുധാകരന്റെ ഡ്രൈവര്‍ ടികെ നിനിലാണ് ആദ്യം ശ്രദ്ധിച്ചത്. മാലൂര്‍ ഇടപഴശ്ശി ശ്രീദീപത്തിലെ പ്രജീഷയും മകന്‍ ദേവതീര്‍ത്ഥിന്റെയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ഓട്ടോറിക്ഷയില്‍ യാത്ര ഒരുക്കുകയും ചെയ്തു. ശേഷം എംപി ഓഫീസില്‍ കാര്യം അറിയിച്ചു. തുടര്‍ന്നാണ് ദേവ തീര്‍ത്ഥിന്റെ യാത്രയ്ക്കും തുടര്‍ ചിക്ത്‌സയ്ക്കു വഴി ഒരുക്കിയത്.

ഒന്നേകാല്‍ ലക്ഷത്തോളം വില വരുന്ന വീല്‍ ചെയറാണ് കുട്ടിക്ക് നല്‍കുക. ഇതിനുള്ള നടപടികള്‍ എം പി ഓഫീസില്‍ നിന്ന് തുടങ്ങി. ദേവതീര്‍ത്ഥിന് ആവശ്യമായുള്ള മരുന്നിനുള്ള സഹായവും നല്‍കും.