ജനതാ കള്‍ച്ചറല്‍ സെന്‍റര്‍ ഓവര്‍സീസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം: പി.ജി രാജേന്ദ്രന്‍ പ്രസിഡന്‍റ്; നജീബ് കടലായി ജനറല്‍ സെക്രട്ടറി

JAIHIND TV DUBAI BUREAU
Tuesday, May 17, 2022

 

ദുബായ് : ജനതാ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഓവര്‍സീസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യുഎഇയിലെ പി.ജി രാജേന്ദ്രനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ബഹറിനിലെ നജീബ് കടലായി ആണ് പുതിയ ജനറല്‍ സെക്രട്ടറി.

കുവൈത്തിലെ അനില്‍ കൊയിലാണ്ടി ആണ് ട്രഷറര്‍. വൈസ് പ്രസിഡന്‍റായി കുവൈത്തിലെ മണി പാനൂരിനെയും, സെക്രട്ടറിമാരായി യുഎഇയിലെ നാസര്‍ മുഖദാറിനെയും ഒമാനിലെ സുധീര്‍ ചാറയത്തെയും തെരഞ്ഞെടുത്തു. ടി.ജെ ബാബു വയനാട് അധ്യക്ഷത വഹിച്ചു. ഇ.കെ ദിനേശന്‍ പരിപാടി നിയന്ത്രിച്ചു. വെബിനാര്‍ വഴി നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു. കോയ വേങ്ങര സ്വാഗതവും നാസര്‍ മുഖദാര്‍ നന്ദിയും പറഞ്ഞു. ജെപിസി അധ്യക്ഷന്‍ സിയാദ് ഏഴംകുളം ആശംസകള്‍ നേര്‍ന്നു.