വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റിന് പുതിയ നേതൃത്വം : ഷൈന്‍ ചന്ദ്രസേന്‍ പ്രസിഡണ്ട് , ഡോ. ജെറോ വര്‍ഗീസ് ജനറല്‍ സെക്രട്ടറി

JAIHIND TV DUBAI BUREAU
Monday, April 11, 2022

ദുബായ് : വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗും 2022- 2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. മിഡില്‍ ഈസ്റ്റ് റീജിയന്റെ കീഴിലുള്ള പതിനൊന്ന് പ്രൊവിന്‍സുകളില്‍ നിന്നായ് അറുപതോളം പ്രതിനിധികളും ഗ്ലോബല്‍ റിജിയണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു . വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനായിരുന്നു അന്തരിച്ച, പി. എ ഇബ്രാഹിം ഹാജിയെ അനുസ്മരിച്ചു. മിഡില്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ കലാമിന്റെ അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് റീജിണല്‍ ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം പ്രോവിന്‌സുകള്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍

പ്രസിഡണ്ട് – ഷൈന്‍ ചന്ദ്രസേനന്‍ ( ദുബായ് )
ചെയര്‍മാന്‍ – രാധാകൃഷ്ണന്‍ തെരുവത്ത് (ബഹറിന്‍ )
ജനറല്‍ സെക്രട്ടറി – Dr. ജെറോ വര്‍ഗീസ്. (ഉമ്മുല്‍ഖുവൈന്‍)
ട്രഷറര്‍ – മനോജ് മാത്യു ( ഷാര്‍ജ )
വൈസ് ചെയര്‍ പേര്‍സണ്‍ – വനജ മാത്യു (ഒമാന്‍)
വൈസ് ചെയര്‍മാന്‍ – ഷാജന്‍ പോള്‍ (ദമാം )
വൈസ് ചെയര്‍മാന്‍ – ചാക്കോച്ചന്‍ വര്‍ഗീസ് (ഷാര്‍ജ )
വൈസ് പ്രസിഡണ്ട് – സുജിത് വര്‍ഗീസ് (ഫുജൈറ )
വൈസ് പ്രസിഡണ്ട് – ഫിലിപ്പോസ് പുതുകുളങ്ങര (ഷാര്‍ജ )
വൈസ് പ്രസിഡണ്ട് -നിജാസ് പാമ്പാടിയില്‍ (റിയാദ് )
ജോയന്‍റ് സെക്രട്ടറി – മധുസൂദനന്‍ .എ.വി. (ഷാര്‍ജ )

വിമന്‍സ് ഫോറം ചെയര്‍പേര്‍സണ്‍ -രമ്യ വിപിന്‍ (ഒമാന്‍)
വിമന്‍സ് ഫോറം വൈസ് ചെയര്‍ പേര്‍സണ്‍ – സിന്ധു ഹരികൃഷ്ണന്‍ (ഉമ്മുല്‍ഖുവൈന്‍ )
യുത്ത് ഫോറം ചെയര്‍ പേര്‍സണ്‍ (രാമാനുജം വിജയരാഘവന്‍ (ഒമാന്‍) ബിസിനസ്സ് ഫോറം ചെയര്‍ പേര്‍സണ്‍ – മനോജ് ജോസഫ് (അജ്മാന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേര്‍സണ്‍ – അബ്ദുല്‍ കലാം (ദുബായ് ) അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍ പേര്‍സണ്‍ -എ .വി .ബൈജു (അജ്മാന്‍ ) അഡൈ്വസറിബോര്‍ഡ് വൈസ് ചെയര്‍ പേര്‍സണ്‍ – ഡി .ആര്‍ ഷാജി (അജ്മാന്‍ )

തുടങ്ങിയപുതുതായി തെരഞ്ഞെടുക്കപെട്ട ഭരണ സമിതി അംഗങ്ങള്‍ക്ക് സ്ഥാനമൊഴിയുന്ന മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കലാം സത്യവാചകം ചൊല്ലിക്കൊടുത്തു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളായ ഗ്ലോബല്‍ പ്രസിഡണ്ട് ഗോപാല പിള്ള , ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് അഡ്മിന്‍ ജോണ്‍ മത്തായി, ഗ്ലോബല്‍ ആക്ടിംഗ് ചെയര്‍ പേര്‍സണ്‍ Dr. കെ .ജി . വിജയ ലക്ഷ്മി, വിവിധ പ്രൊവിന്‍സ് പ്രസിഡന്റുമാരായ ഷുജാ സോമന്‍ (ദുബായ്) റെജി തോമസ് ( ഷാര്‍ജ ), ചെറിയാന്‍ കീക്കാട് (അജ്മാന്‍ ), പ്രദിപ് ജോണ്‍ ഉമ്മുല്‍ഖുവൈന്‍) അജിത് ഗോപിനാഥ് (ഫുജൈറ), എബ്രഹാം സാമുവല്‍ (ബഹറിന്‍ ) സാം ഡേവിഡ് മാത്യു (ഒമാന്‍ ) Dr. ജയചന്ദ്രന്‍ (റിയാദ്) ജെ. സി .മേനോന്‍ (ദമാം ) എന്നിവര്‍ ആശംസകള്‍ അറിയിച്ചു . തുടര്‍ന്ന് പുതിയതായ് തെരഞ്ഞെടുക്കപ്പെട്ട മിഡില്‍ ഈസ്റ്റ് പ്രസിഡണ്ട് ഷൈന്‍ ചന്ദ്രസേനന്‍ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രടറി Dr. ജെറോ വര്‍ഗീസ് നന്ദി പറഞ്ഞു.