പുത്തന്‍ ജേഴ്‌സി, പുതിയ കപ്പ്; 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കി

Jaihind News Bureau
Wednesday, December 3, 2025

2026 ലെ ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ജേഴ്സി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇന്ന് പുറത്തിറക്കി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന്റെ ഇന്നിംഗ്‌സ് ബ്രേക്കിനിടെയാണ് റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ റുതുരാജ് ഗെയ്ക്ക്വാദിന്റെയും വിരാട് കോഹ്ലിയുടെയും അത്ഭുതകരമായ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ആതിഥേയര്‍ 50 ഓവറില്‍ 358 റണ്‍സ് നേടിയത്. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെ നടക്കുന്ന ടൂര്‍ണമെന്റ്, ശ്രീലങ്കയ്ക്കൊപ്പം ഇന്ത്യയും 2026 ലെ ടി20 ലോകകപ്പിന്റെ സഹ-ആതിഥേയരാണ് എന്നത് ശ്രദ്ധേയമാണ്.

ജഴ്സി ഓറഞ്ച് നിറമാണെങ്കിലും വശങ്ങളില്‍ കടും നീല നിറം ആധിപത്യം പുലര്‍ത്തുന്നതാണ് പുതിയ മാറ്റം. ഇന്ത്യയുടെ പതാകയുടെ ത്രിവര്‍ണ്ണം ജേഴ്സിയുടെ കോളറിലേക്ക് മാറി. മാത്രമല്ല, ജേഴ്സിയില്‍ ലംബമായ നീല വരകളും ഉണ്ട്. ഇതാണ് പുത്തന്‍ ജഴ്‌സിയുടെ പ്രത്യേകത. ഇന്ത്യയുടെ ജേഴ്സി ദാതാവായ അഡിഡാസാണ് ടി20 ഫോര്‍മാറ്റിനുള്ള പുതിയ കിറ്റ് പുറത്തിറക്കിയത്. രണ്ടാം ഏകദിനത്തിന്റെ മധ്യത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ സാന്നിധ്യത്തില്‍ പുതിയ ജേഴ്സി അനാച്ഛാദനം ചെയ്യാന്‍ രോഹിത് ശര്‍മ്മയെയും തിലക് വര്‍മ്മയെയും വിളിച്ചുവരുത്തി.