സതീശൻ പാച്ചേനിയുടെ കുടുംബത്തിന് വീടൊരുക്കി കോണ്‍ഗ്രസ്; താക്കോല്‍ കൈമാറി കെ സുധാകരന്‍

Jaihind Webdesk
Wednesday, February 14, 2024

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി പ്രസിഡന്‍റുമായിരുന്ന സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് വീടൊരുക്കി നല്‍കി. 85 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി കുടുംബത്തിന്  താക്കോല്‍ കൈമാറി. പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മൂവായിരത്തോളം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വാടക വീട്ടിലായിരുന്നു സതീശന്‍ പാച്ചേനിയുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ എല്ലാം അര്‍പ്പിച്ച നേതാവായിരുന്നു സതീശന്‍ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.