ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍

Jaihind Webdesk
Sunday, September 1, 2019

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. അഞ്ച് ഗവര്‍ണര്‍മാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  കല്‍രാജ് മിശ്രയെ രാജസ്ഥാനിലെ ഗവര്‍ണറായി നിയോഗിച്ചു. ഭഗത് സിങ് കോശിയാരി മഹാരാഷ്ട്ര ഗവര്‍ണര്‍, ബംന്ദാരു ദത്തത്രയ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍, ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍, ഡോ.തമിഴിസൈ സൗന്ദര്‍രാജ് തെലുങ്കാന ഗവര്‍ണര്‍. എന്നീ അഞ്ചുപേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.  68കാരനായ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ബി.ജെ.പിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.