എം.കെ രാഘവൻ എംപിയുടെ ഇടപെടല്‍ ; കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ പുതിയ വികസന പദ്ധതിക്ക് കൺസൽട്ടൻസിയെ നിയമിക്കാൻ തീരുമാനം

Jaihind News Bureau
Tuesday, February 9, 2021

കോഴിക്കോട് : അന്തരാഷ്ട്ര നിലവാരത്തിലുള്ള കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ പുതിയ വികസന പദ്ധതിക്ക് കൺസൽട്ടൻസിയെ നിയമിക്കാൻ തീരുമാനം. റെയിൽവെ ലാന്‍ഡ് ഡവലപ്മെന്‍റ് അതോററ്റി വൈസ് ചെയർമാൻ വേദ പ്രകാശ് ദുദേജയുമായി എം.കെ രാഘവൻ എംപി നടത്തിയ ചർച്ചയെ തുടർന്നാണ്  തീരുമാനം.

ഡൽഹിയിലെ റയിൽവെ ലാന്‍ഡ് ഡവലപ്മെന്‍റ് അതോറിറ്റി അസ്ഥാനത്ത് വച്ചായിരുന്നു ചർച്ച. മാർച്ച് 30നുള്ളില്‍ ഈ തീരുമാനം നടപ്പാക്കുമെന്നും എം.പിക്ക് ഉറപ്പ് നൽകി. റെയിൽവെ സ്റ്റേഷനുകളിലെ വികസന പദ്ധതികൾ പൂർണമായും നടപ്പിലാക്കാൻ റെയിൽവെ ലാന്‍ഡ് ഡവലമെന്‍റ് അതോറിറ്റിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് എം കെ രാഘവൻ എം. പി ചർച്ച നടത്തിയത്. ഏപ്രിൽ മാസം വൈസ് ചെയമാൻ വേദ പ്രകാശ് ദുദേജയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം കോഴിക്കോട് സന്ദർശിക്കുമെന്നും എം.കെ രാഘവൻ അറിയിച്ചു.