നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തീഹാർ ജയിൽ അധികൃതർ പട്യാല ഹൗസ് കോടതിയിൽ സമർപ്പിക്കും. രാവിലെ 10 മണിക്ക് റിപ്പോർട്ട് നൽകണം എന്നാണ് കോടതി നിർദ്ദേശം. പ്രതികളുടെ അഭിഭാഷകൻ എ പി സിങ് വധശിക്ഷ നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. പ്രതികളിൽ ഒരാളായ വിനയ് ശർമയുടെ ദയ ഹർജി രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശം. ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പാക്കാനാണ് നേരത്തെ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഇന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാനാണ് സാധ്യത.