പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്റ്റേ ചെയ്യണം: പാസാക്കിയത് മതിയായ ചർച്ചയില്ലാതെ; സുപ്രീം കോടതിയില്‍ ഹർജി

Jaihind Webdesk
Tuesday, January 2, 2024

 

ന്യൂഡല്‍ഹി: പാർലമെന്‍റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങൾക്ക് എതിരെയാണ് ഹർജി. അഭിഭാഷകൻ ആയ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. നിയമങ്ങൾ നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം പ്രതിപക്ഷ എംപിമാരും സസ്‌പെൻഷനിൽ ആയിരുന്ന സമയത്ത് വേണ്ടത്ര ചർച്ചകൾ ഇല്ലാതെയാണ് ബില്ലുകൾ പാർലമെന്‍റ് പാസാക്കിയത് എന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷവും ക്രിമിനൽ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്നിരുന്നു.