അപകടകാരിയായ പുതിയ കൊവിഡ് വകഭേദം വിയറ്റ്നാമില്‍ : വായുവിലൂടെ അതിവേഗം പടരുമെന്ന് കണ്ടെത്തല്‍

ഹനോയ്: കൊവിഡിന്‍റെ പുതിയ വകഭേദം വിയറ്റ്നാമില്‍ കണ്ടെത്തി. അപടകാരിയും അതിവേഗം പടരുന്നതുമായ പുതിയ വകഭേദം, ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്‍റെയും യുകെ വകഭേദത്തിന്‍റെയും സങ്കരയിനമാണെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. ഈ വൈറസ്  അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കൊവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചത്.

ഇതിനോടകം 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്‌നാമില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്‌നാമില്‍ നിലവില്‍ കേസുകള്‍ ഉയരുന്നു. ഈ വര്‍ഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഏഴ് കൊവിഡ് വകഭേദങ്ങളില്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

Comments (0)
Add Comment