കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ മേല്‍നോട്ടത്തിന് പുതിയ കോര്‍ കമ്മിറ്റിയെ നിയോഗിച്ചു; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍

Jaihind News Bureau
Friday, October 31, 2025

കേരളത്തില്‍ സംഘടനാ മേല്‍നോട്ടത്തിനായി 17 അംഗ കോര്‍ കമ്മിറ്റിയെ എ ഐസിസി നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളെയും മുന്‍ കെപിസിസി അധ്യക്ഷന്‍മാരെയും ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മിറ്റി രൂപീകരിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് . പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , എ കെ ആന്റണി, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല ,ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ് കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍. വി എം സുധീരന്‍ , എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ , ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.കേരളത്തിന്റെ ചുമതലയുള്ള എ ഐസി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം എഐസിസി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കോര്‍ കമ്മിറ്റി രൂപീകരിച്ചത്.സംഘടനാ പ്രവര്‍ത്തനങ്ങളുംതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് വേണ്ടിയാണ് കോര്‍ കമ്മിറ്റി രൂപീകരിച്ചത്