കണ്ണൂർ : ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍ എം.പി. ജലീലിന്‍റെ ബന്ധുവിനെ നിയമിക്കാൻ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തണമെന്ന ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്. സ്വജനപക്ഷപാതം കാട്ടിയ മന്ത്രി കെ.ടി ജലീൽ രാജിവെച്ച സ്ഥിതിക്ക് ഫയലിൽ ഒപ്പിട്ട മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ജലീൽ മാത്രം രാജിവച്ചാൽ മതിയോ? ജലീൽ ഒപ്പിട്ടതിനു ശേഷം ആ ഫയൽ മുഖ്യമന്ത്രി കണ്ടിട്ടുണ്ട്, ഒപ്പിട്ട് അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഒപ്പിട്ടില്ലായിരുന്നെങ്കിൽ ആ ഉത്തരവ് നടപ്പിലാകില്ലായിരുന്നു. അപ്പോൾ മുഖ്യമന്ത്രി കൂടി അംഗീകരിച്ച് ഒപ്പിട്ട ഒരു ഫയലിൽ ജലീലിനെ മാത്രം ശിക്ഷിക്കുന്നത് എങ്ങനെ. ധാർമികതയെക്കുറിച്ച് പൊങ്ങച്ചം പറയുന്നവർ താഴെ വീഴും എന്ന് കണ്ടപ്പോൾ മാത്രമാണ് രാജിവെച്ചത്. ഇതിൽ എന്ത് ധാർമികത ?’- കെ.സുധാകരന്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
മന്ത്രി കെ ടി. ജലീലിന്റെ ബന്ധുവിനെ നിയമിക്കാൻ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തണമെന്ന ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി; രണ്ട് ശിക്ഷ പാടില്ല, പിണറായിയും രാജിവെക്കണം. സ്വജനപക്ഷപാതിത്വം കാട്ടിയ മന്ത്രി കെ.ടി ജലീൽ രാജിവെച്ച സ്ഥിതിക്ക് ബന്ധുനിയമന ഫയലിൽ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണം.
ജലീൽ മാത്രം രാജിവച്ചാൽ മതിയോ? ജലീൽ ഒപ്പിട്ടതിനു ശേഷം ആ ഫയൽ . മുഖ്യമന്ത്രി കണ്ടിട്ടുണ്ട്, ഒപ്പിട്ട് അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഒപ്പിട്ടില്ലായിരുന്നെങ്കിൽ ആ ഉത്തരവ് നടപ്പിലാകില്ലായിരുന്നു.
അപ്പോൾ മുഖ്യമന്ത്രി കൂടി അംഗീകരിച്ച് ഒപ്പിട്ട ഒരു ഫയലിൽ ജലീലിനെ മാത്രം ശിക്ഷിക്കുന്നത് എങ്ങനെ. ധാർമികതയെക്കുറിച്ച് പൊങ്ങച്ചം പറയുന്നവർ താഴെ വീഴും എന്ന് കണ്ടപ്പോൾ മാത്രമാണ് രാജിവെച്ചത്, ഇതിൽ എന്ത് ധാർമികത ?