‘രാഹുല്‍ ഗാന്ധി എളിമയും ലാളിത്യവുമുള്ള മനുഷ്യന്‍’; നന്ദി പ്രകാശിപ്പിച്ച് നേപ്പാളി ഗായിക

Jaihind Webdesk
Friday, May 6, 2022

കാഠ്മണ്ഡു: രാഹുല്‍ ഗാന്ധി എളിമയും ലാളിത്യവുമുള്ള വ്യക്തിയെന്ന് നേപ്പാളി ഗായിക സരസ്വതി ഖത്രി. ഗായിക സുമിനിമ ഉഡാസിന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു ഖത്രിയുടെ പ്രശംസ.

രാഹുല്‍ ഗാന്ധിയെ കണ്ടതിന്‍റെ അനുഭവം പറഞ്ഞാണ് ഗായികയുടെ ട്വീറ്റ്.

‘എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റംഗം രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഏതാനും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വളരെ എളിമയും ലാളിത്യവുമുള്ള ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് മനസിലായി. ഈ അവസരം ഒരുക്കിത്തന്നതിന് സുമിനിമയ്ക്ക് നന്ദി’ –  സരസ്വതി ഖത്രി ട്വീറ്റ് ചെയ്തു.

https://platform.twitter.com/widgets.js