രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത സിപിഎമ്മിനോ ബിജെപിക്കോ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ്. ഇതിനേക്കാള്‍ ഗൗരവമേറിയ കേസുകളില്‍ സിപിഎം ആലോചിച്ചിട്ടില്ല. ബിജെപിക്കും കോണ്‍ഗ്രസിനെ ഉപദേശിക്കാനുള്ള ധാര്‍മികതയില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
പീഡന കേസുകളില്‍ ഉള്‍പ്പട്ടെ സിപിഎം നേതാക്കളെ എക്കാലവും ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. എംഎല്‍ എമാര്‍ ആരോപണ വിധേയരായിട്ടും എംഎല്‍ എ സ്ഥാനം രാജി വെച്ച ചരിത്രം സി.പി.എമിന് ഇല്ല. പീഡനത്തിന്റെ തീവ്രത വരെ അളക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച പാര്‍ട്ടിയാണ് സിപിഎം. ബിജെപിയുടെ പാരമ്പര്യവും വ്യത്യ്‌സ്തമല്ല.