കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വേഗത്തിലാക്കണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

Jaihind Webdesk
Wednesday, September 1, 2021

ചെന്നൈ :  കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തമിഴ്നാട്, കർണാടക സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണു നിർദേശം നൽകിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടാഴ്ച്ചകൊണ്ട് കൊവിഡ് വ്യാപന തീവ്രത കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി സമര്‍ഥവും തന്ത്രപരവുമായ അടച്ചുപൂട്ടല്‍ വേണമെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 ശതമാനം വരെയാണ്. കേരളത്തിന്‍റെ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു പ്രധാന അവധിയാഘോഷ കേന്ദ്രമന്ന നിലയിൽ കണ്ടെയ്ൻമെന്റെ സോണുകളിൽ ശക്തമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.