എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വീയപുരത്തിന്. ആലപ്പുഴ പുന്നമടക്കായലില്‍ ആവേശം അണപൊട്ടിയ ഫൈനലില്‍ നടുഭാഗം, നിരണം, മേല്‍പ്പാടം ചുണ്ടനുകളെ പിന്നിലാക്കി വിബിസി കൈനകരി തുഴഞ്ഞ വീയപുരം ഒന്നാമതെത്തി. ഈ വിജയത്തിലൂടെ നെഹ്‌റു ട്രോഫിയില്‍ കന്നിക്കിരീടമാണ് വീയപുരം ചുണ്ടന്‍ നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷം മൈക്രോ സെക്കന്റുകള്‍ക്ക് പള്ളാത്തുരുത്തിയില്‍ നിന്ന് നഷ്ടമായ കിരീടമാണ് കൈനകരി വില്ലേജ് ബോട്ട് ക്‌ളബ്ബ് നേടിയെടുത്തത്.
ജലമേളകളുടെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത് . മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി.