തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിക്ക് അവഗണന; വാരിയെല്ലിനും കാലിനും പൊട്ടലോടെ കാത്തുകിടന്നത് 2 മണിക്കൂര്‍

Jaihind Webdesk
Monday, August 29, 2022

 

തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിക്ക് അവഗണനയെന്ന് പരാതി. കൊവിഡ് ബാധിതനായ, അപകടത്തിൽ പെട്ട രോഗിയെ ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി.

വേലുപാടം സ്വദേശി ജോസിനാണ് അവഗണന നേരിട്ടത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ രണ്ട് മണിക്കൂർ ആംബുലൻസിൽ കിടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായത്.