വയനാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ പ്രസിഡന്റ് കെ.മുരളിധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ കുടുംബയോഗങ്ങളിലാണ് കെ മുരളിധരന്‍ പങ്കെടുത്തത്.വയനാട്ടിലെ മത്സരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്മാറണമായിരുന്നു: കെ. മുരളീധരന്‍.കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തികച്ചും നിഷേധാത്മകമായ നിലപാടാണ് വയനാടിനോട് സ്വീകരിക്കുന്നതെന്നും കെ.മുരളിധരന്‍ വിവിധ യോഗങ്ങളില്‍ പറഞ്ഞു.
1991ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്മരിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് രാഷ്ട്രിയ കാര്യ സമിതിയംഗം കെ മുരളിധരന്‍ പ്രസംഗം തുടങ്ങിയത്, പാര്‍ലമെന്റിലേക്ക് സീറ്റ് തന്നത് രാജീവ് ഗാന്ധിയാണ്. 1991 മെയ് മാസത്തില്‍ അദ്ദേഹം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. പിരിയാന്‍ നേരത്ത് ഡല്‍ഹിയില്‍ വച്ച് കാണാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രി മത്സരിക്കുന്ന ഇടത്തുനിന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാന്‍ കാരണം അതാണ്. ആ കുടുംബവുമായി തനിക്കുള്ളത് വൈകാരിക ബന്ധമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയപരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് വൈകാരികമായി വോട്ട് പിടിക്കുന്നുവെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. രാഷ്ട്രീയം പറഞ്ഞിട്ടാണ് പ്രിയങ്ക ഗാന്ധി വോട്ട് ചോദിക്കുന്നത്. ഇന്ത്യ മുന്നണിയുടെ നേതാവെന്ന നിലയിലാണ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ബി.ജെ.പിയെയാണ് ദേശീയ തലത്തില്‍ നേരിടേണ്ടത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ പരാമര്‍ശിക്കാതെ മാന്യമായ രീതിയിലാണ് പ്രിയങ്ക ഗാന്ധി പ്രചരണം നടത്തുന്നത്. ഇത് ഉള്‍ക്കൊള്ളുന്നതിന് പകരം യുഡിഎഫ് സ്ഥാനാര്‍ഥിയെ ആക്രമിക്കുന്നത് പോലെ സി.പി.ഐയില്‍ നിന്ന് ഉണ്ടായ സമീപനം ദൗര്‍ഭാഗ്യകരമാണെന്ന് കെ.മുരളിധരന്‍ പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ യാതൊരു സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഒരു രൂപ പോലും നല്‍കാന്‍ തയാറാകാത്തവര്‍ ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തന്നെ തൊലിക്കട്ടിയുടെ ഭാഗമായാണ് കാണുന്നത്. ഇത്ര വലിയ ദുരന്തം ഉണ്ടായി, ദുരന്തസ്ഥലം പ്രധാനമന്ത്രി നേരിട്ട് കണ്ടിട്ടും ഒരു രൂപ പോലും ധനസഹായം നല്‍കാന്‍ തയാറായിട്ടില്ല. വയനാട് ദുരന്തബാധിതര്‍ക്ക് വിവിധ സംഘടനകള്‍ വീടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിനുവേണ്ട സ്ഥലം കണ്ടെത്തി കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഇതുവരെയായി അക്കാര്യത്തില്‍ ഒരു താല്‍പര്യവും സംസ്ഥാനം എടുത്തിട്ടില്ല. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തികച്ചും നിഷേധാത്മകമായ നിലപാടാണ് വയനാടിനോട് സ്വീകരിക്കുന്നതെന്നും കെ.മുരളിധരന്‍ കുറ്റപ്പെടുത്തി.
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, കാരശേരി പഞ്ചായത്തിലെ കാരമൂല, കൂടരഞ്ഞിയിലെ കോലത്തുംകടവ്, മുക്കം നഗരസഭയിലെ ആലിന്‍തറ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് കെ. മുരളീധരന്‍ പങ്കെടുത്തത്. എല്ലാം കുടുംബയോഗങ്ങളിലും വന്‍ ജനക്കൂട്ടം എത്തിയിരുന്നു. വിവിധ യുഡിഎഫ് നേതാക്കളും വിവിധ യോഗങ്ങളില്‍ സംസാരിച്ചു.