നീറ്റ്, നെറ്റ് പരീക്ഷ വിവാദം; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്, ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാർച്ചില്‍ സംഘർഷം

Jaihind Webdesk
Friday, June 21, 2024

 

ന്യൂഡല്‍ഹി:  നീറ്റ്, നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. പോലീസും പ്രവർത്തകരും തമ്മില്‍ ഇന്തും തള്ളുമുണ്ടായി. പാർലമെന്‍റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘർഷം.

കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പാർലമെന്‍റ് വളഞ്ഞത്. തുടർന്ന് ഡല്‍ഹി പോലീസ് മാർച്ച് തടയുകയായിരുന്നു. പ്രവര്‍ത്തകരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി.  ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പാട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.