ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തിൽ നീറ്റ്, ജെ ഇ ഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കും എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറണം. വിദ്യാർത്ഥികളാണ് ഭാവി തലമുറ, അവരുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നുണ്ടെങ്കിൽ അവരോട് ചർച്ച ചെയ്താകണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. സർക്കാരിന്‍റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. പി. സി.സികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.